പക്ഷി മൃഗസംരക്ഷണം

രാജസ്ഥാന്റെ ആട്  ,  ആടു വളര്‍ത്തല്‍  ,  താറാവ് വളര്‍ത്തല്‍  ,  നാടന്‍പശുക്കള്‍  ,  ഡയറി ഫാം  ,   കാട വളര്‍ത്തല്‍  ,  തേനീച്ച വളര്‍ത്തല്‍  ,  മുയല്‍വളര്‍ത്തല്‍  ,  എമു  





രാജസ്ഥാന്റെ ആട്:
=====================
പാല്‍, ചാണകം എന്നിവ ലക്ഷ്യമിട്ടുള്ള പശുവളര്‍ത്തല്‍പ്പോലെ തന്നെ മാംസം, പാല്‍, ചാണകം മുതലായവ ലഭിക്കുന്ന ആട്ടിന്‍ പരിപാലനവും വലിയ സംരംഭമാണ്.

കേരളത്തില്‍ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക് (മാംസത്തിനുവേണ്ടി മാത്രം) പരിപാലിച്ചു വരികയാണ്. കേരള കന്നുകാലി വികസന ബോര്‍ഡ് കേരളത്തിലെ ആടുകളുടെ വംശവര്‍ധനയ്ക്കുവേണ്ടി ശാസ്ത്രീയമായരീതിയില്‍ മലബാറി അട്ടപ്പാടി ബോയ്ര്‍ എന്നീ ശുദ്ധഇനം ആട്ടിന്‍കുട്ടികളെ ഉത്പാദിപ്പിക്കുന്നുണ്ട്. അതിന്റെ ബീജം കര്‍ഷകരുടെ കൈവശമുള്ള പെണ്‍ ആട്ടിന്‍കുട്ടികളില്‍ കുത്തിവെക്കുന്നതിനാല്‍ ഗുണമേന്മയുള്ള വംശവര്‍ധന ഉണ്ടാവുന്നു.

മനുഷ്യശരീരത്തില്‍ ആവശ്യമുള്ള നല്ല കൊളസ്‌ട്രോള്‍ ആടിന്റെ മാംസത്തില്‍ നിന്നും ലഭ്യമാണ്. ആട്ടിന്‍പാലിലുള്ള ചെറിയ അളവിലുള്ള കൊഴുപ്പ് കുട്ടികളുടെ ദഹനശക്തി എളുപ്പം വര്‍ധിപ്പിക്കുന്നു. ആടിന്റെ പാല്‍ കഴിച്ച് പത്തോ ഇരുപതോ മിനിറ്റിനുള്ളില്‍ ദഹനം നടക്കുന്നു. അതേസമയം പശുവിന്റെ പാല്‍ മനുഷ്യശരീരത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വരെ സമയം എടുക്കും.

ലോകത്തില്‍ 120 ഇനം ആടുകള്‍ ഉണ്ടെങ്കിലും ഭാരത്തില്‍ ഏകദേശം 21 ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ ഇനങ്ങള്‍ ഉത്തരഭാരതത്തിലാണ് കണ്ടുവരുന്നത്. എന്നാല്‍ സിറോയി, ജമുനാപാരി, ബീറ്റല്‍, കൊറോലി, തോത്താപുരി, പാര്‍ബാത്‌സാരി, ബാര്‍ബറി എന്നീയിനത്തില്‍പ്പെട്ട ആടുകളെയാണ് ദക്ഷിണ ഭാരതത്തിലുള്ള കര്‍ഷകര്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഈ പടത്തില്‍ കാണുന്ന സിറോയി ആട് രാജസ്ഥാനിലെ സിറോയി ജില്ലയില്‍ നിന്നാണ്. ഈ ആട് ഇരുണ്ട തവിട്ട് നിറവും പുള്ളികളും ഉള്ളവയാണ്. ഒതുങ്ങിയ ശരീരത്തോടുകൂടിയവയും ചെവികള്‍ പരന്നതും ഇലയുടെ ആകൃതി ഉള്ളവയുമാണ്. ഇവയുടെ ചെവിയുടെ നീളം 19 സെന്റിമീറ്റര്‍ വരെ കാണാറുണ്ട്. മാംസത്തിന്റെ ആവശ്യത്തിനുവേണ്ടിയാണ് മുഖ്യമായും ഇവയെ കര്‍ഷകര്‍ വളര്‍ത്തുന്നത്. അഴിച്ചുവിട്ട് മേയ്ക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇവയെ കൂടുതല്‍ സമയം ഷെഡ്ഢില്‍ തന്നെ നിര്‍ത്തി പരിപാലിക്കാം. രോഗപ്രതിരോധശക്തി കൂടുതലുള്ള ഒരിനം ആടാണ് ഇവ. ഇവയെ ഉത്തമരീതിയില്‍ പരിപാലിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നു പ്രസവമെങ്കിലും പ്രതീക്ഷിക്കാം. ആദ്യ പ്രസവത്തില്‍ ഒരു കുട്ടിയാണെങ്കിലും രണ്ടാമത്തെ പ്രസവത്തിലും തുടര്‍ന്നുള്ള പ്രസവത്തിലും രണ്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടാവാം. ജനിക്കുന്ന കുട്ടികളുടെ തൂക്കം ഏകദേശം രണ്ടര കിലോഗ്രാം മുതല്‍ മൂന്നു കിലോഗ്രാം വരെ ഉണ്ടാകും.

No comments: