ജാതിക്ക (ജാതി):
===================
ദക്ഷിണേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി(Myristica fragrans). ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ് ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടൂതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തേക്കൂടാതെ തമിഴ് നാട് , കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ് ജാതി. അതിനാല്‍ തനിവിളയെക്കാള്‍ മിശ്രവിളയായിട്ടാണ് കേരളത്തില്‍ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ വളരുന്ന സസ്യമാണ് ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത ഇതില്‍ ആണ്‍ മരവും പെണ്‍ മരവും വെവ്വേറെയാണ് കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍ മരമാണ് ആണ്‍ മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.
2 comments:
ഏലം:
======================================
ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ച്ബറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം എലെട്ടറിയ കാര്ടമോമും മറോണ്‍ എന്നാണ്. ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഇത് . ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്.ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം.
ഔഷധഗുണം
-----------------------
ഏലത്തരിയാണ് ഔഷധമായി ഉപയോഗിയ്ക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങൾ, ഛർദ്ദി, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.
https://www.facebook.com/kerala.farmer.1/posts/340091936197732
ഗ്രാമ്പു:
=========================
ലോകത്തെ സുഗന്ധവ്യഞ്ജന വിളകളില്‍ രണ്ടാം സ്ഥാനമാണ് ഗ്രാമ്പുവിന്. സൈസീജിയം അരോമാറ്റിക്കം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഗ്രാമ്പു ചെടിയുടെ നന്നായി വളര്‍ന്നു പാകമെത്തിയതും എന്നാല്‍ വിരിയാത്തതുമായ, സുഗന്ധത്തോടുകൂടിയ ഉണങ്ങിയ പൂമൊട്ടുകളാണ് വ്യാവസായികമായി ഗ്രാമ്പു എന്നറിയപ്പെടുന്നത്.
ഇന്ന് ഇന്ത്യയിലെ പ്രധാന ഗ്രാമ്പു ഉല്‍പാദനജില്ലകള്‍ നീലഗിരി, തിരുനെല്‍വേലി, കന്യാകുമാരി, നാഗര്‍കോവില്‍, രാമനാഥപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം, ദക്ഷിണകാനറ(കര്‍ണ്ണാടക) എന്നിവയാണ്.
പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ഇതിന്റെ ഉപയോഗം. ഒന്നാമതായി പൂമൊട്ട്. ഇതൊരു സുഗന്ധവ്യഞ്ജനമായി, അങ്ങിനെതന്നെയും പൊടിച്ചും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിന്ന് ഒളിയോറെസിനും, തൈലവും വേര്‍തിരിക്കുന്നുണ്ട്. രണ്ടാമതായി പൂമൊട്ടില്‍ നിന്നെടുക്കുന്ന തൈലം മൂന്നാമതായി ഇലയില്‍നിന്നെടുക്കുന്ന തൈലം.
പ്രധാന ഉപയോഗം സുഗന്ധവ്യഞ്ജനമായി ആഹാരപദാര്‍ത്ഥങ്ങളില്‍ കലര്‍ത്താന്‍ തന്നെയാണ് .വ്യാവസായിക അടിസ്ഥാനത്തില്‍ സോസുകള്‍, അച്ചാറുകള്‍ തുടങ്ങിയവയിലും ഗ്രാമ്പു ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഗ്രാമ്പുവിന്‍റെ 75 ശതമാനം ഉപയോഗിക്കുന്നത് ഇങ്ങനെയാണ്.ഇന്ത്യയില്‍ പാല്‍ വ്യവസായത്തിലും ഗ്രാമ്പുവിന് പങ്കുണ്ട്. മറ്റൊരു പ്രധാന ഉപയോഗം ക്രെതക് സിഗരറ്റുകള്‍ ഉണ്ടാക്കാനാണ് .പുകയിലയില്‍ ഗ്രാമ്പുവും കലര്‍ത്തിയാണ് ഇതുണ്ടാക്കുന്നത് .
ഗ്രാമ്പു ഒളിയോറെസിന്‍ ഭക്‌ഷ്യവസ്തുക്കള്‍ക്ക് രുചി കൂട്ടുന്നതിന് ഉപയോഗിക്കുന്നു.
വിളവെടുപ്പ്
പൂമൊട്ടിന്റെ വിദളപുടത്തിന്റെ (കാലിക്സ്) നിറം ചുവപ്പാകാന്‍ തുടങ്ങുമ്പോള്‍ പൂക്കള്‍ ഓരോന്നായി പറിച്ചെടുത്ത് ഉണക്കാവുന്നതാണ്. അതിനാല്‍ ഓരോ പൂങ്കുലയിലും പലപ്രാവശ്യമായി മാത്രമേ വിളവെടുക്കാന്‍ സാധിക്കുകയുള്ളൂ. വിടര്‍ന്ന പൂക്കള്‍ക്ക് വിപണിയില്‍ വില കുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിന് ഗുണം ഏറെ കുറയുകയും ചെയ്യും.
സംസ്കരണം
അത് ക്രമേണ ചൂടാകാന്‍ തുടങ്ങും. ഇത് നല്ലതല്ല. ഗ്രാമ്പുവിന്റെ ചുവപ്പും പച്ചയും കലര്‍ന്ന നിറത്തെ ഇത് ഇളം തവിട്ടുനിറമാക്കുന്നു.നല്ലതുപോലെ ഉണങ്ങുമ്പോഴാകട്ടെ ഒരു വെളുപ്പണിഞ്ഞ നിറവും. ഇത്തരം മൊട്ടുകള്‍ വിപണിയില്‍ രണ്ടാംതരം ആയേ കണക്കാക്കുകയുള്ളൂ.
Post a Comment