തേങ്ങയും വെളിച്ചെണ്ണയും:
======================
തേങ്ങയും വെളിച്ചെണ്ണയും ചില്ലറ പഴികളൊന്നുമല്ല കേള്‍ക്കാറുള്ളത്, കൊളസ്‌ട്രോള്‍ കൂട്ടുമെന്നും തടി കൂട്ടുമെന്നും വേണ്ടി അങ്ങിനെ പലതും കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഇക്കണ്ട ദോഷങ്ങളൊന്നുമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രമല്ല നന്നായി വെളിച്ചെണ്ണ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ കൊഴുപ്പ് മാറിനില്‍ക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുകയും ചെയ്യുമത്രേ. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂടുന്നതോടെ ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യതയും കുറയുന്നു, അതുവഴി പൊണ്ണത്തടി അകറ്റാനും കഴിയും. സിഡ്‌സിനിയലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നൈഗെല്‍ ടെര്‍ണര്‍, ജിമിങ് യെ എന്നിവരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. എലികളിലാണ് ഇവര്‍ ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്.ADVERTISEMENTസാധാരണ ഭക്ഷണത്തിലുണ്ടാകുന്ന കൊഴുപ്പില്‍ നിന്നും വ്യത്യസ്തമായിട്ടാണത്രേ വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
No comments:
Post a Comment