മത്സ്യവളർത്തൽ

 കരിമീന്‍ കല്ലുമ്മക്കായ


കരിമീന്‍ കൃഷി:
=========================
വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന മത്സ്യമായ കരിമീനുകള്‍ക്ക് ഇനി നല്ല നാളുകളാണ്. കരിമീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥയൊരുക്കി ഒരു 'കരിമീന്‍ഗ്രാമം'തന്നെ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഫിഷറീസ് സര്‍വകലാശാല. ഇതിനായി കുമ്പളത്ത് രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കരിമീന്‍കൃഷി വിപുലപ്പെടുത്താനാണ് യൂണിവേഴ്‌സിറ്റി പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും മൂലം കരിമീനുകള്‍ വംശനാശഭീഷണി നേരിടുന്നു. പത്തുവര്‍ഷം മുന്‍പ് 1500 ടണ്‍ കരിമീന്‍ ലഭിച്ചിടത്ത് ഇപ്പോള്‍ 250 ടണ്ണായി കുറഞ്ഞു. ഉത്പാദനശേഷിക്കൂടുതലുള്ള കരിമീനുകളുടെ കുഞ്ഞുങ്ങളെ ലഭിക്കാനില്ല എന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു കാരണമാണ്. കൂടാതെ ജലാശയങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍, ആഴത്തില്‍ കുഴികുത്തി മുട്ടയിടുന്ന കരിമീനുകള്‍ക്ക് അതിനുള്ള സാഹചര്യം ലഭിക്കാതെ വരുന്നു.

വിത്തുകള്‍ക്കായി വീടുകളില്‍ തന്നെ കുറഞ്ഞ മുതല്‍മുടക്കില്‍ ഹാച്ചറികള്‍ നിര്‍മ്മിക്കുവാനും കൂടാതെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്‌റ്റേഷനില്‍ നിന്നും കരിമീന്‍കുഞ്ഞുങ്ങളെ നേരിട്ട് ശേഖരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുവാനും പദ്ധതിയുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായി അധ്യാപകരും കുട്ടികളും ഒരു പോലെ പങ്കാളികളാണ്. വിദ്യാര്‍ഥികളാണ് കരിമീനുകള്‍ക്ക് വളരുവന്‍ അനുയോജ്യമായ കുളം, ജലം, മണ്ണ് എന്നിവ കണ്ടെത്തുകയും കുളം വൃത്തിയാക്കുകയും ചെയ്യുന്നത്. കുമ്പളം ഗ്രാമത്തെ കരിമീന്‍ സമ്പന്നതയില്‍ എത്തിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ കരിമീനുകളുടെ സംരക്ഷണത്തിനായുള്ള ജനകീയപദ്ധതിയ്ക്കാണ് സര്‍വകലാശാല ചുക്കാന്‍ പിടിക്കുവാന്‍ പോകുന്നത്.

കരിമീന്‍ കഴിഞ്ഞാല്‍ തിരുതയ്ക്കും പൂമീനും(കാളാഞ്ചി)കൂട് കൃഷിയിലൂടെ നിലനിര്‍ത്തുവാനുള്ള ശ്രമമാണ്. നബാര്‍ഡിന്റെ സഹായത്തോടെതന്നെയാണ് ഇവ നടപ്പാക്കുന്നത്. കൂട് കൃഷിയിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും അതുവഴി ഗ്രാമീണ വികസനം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
സര്‍വകലാശാലയില്‍ തുടക്കമിട്ടിരിക്കുന്ന പുത്തന്‍ ഗവേഷണങ്ങളെല്ലാം കര്‍ഷകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്. മത്സ്യങ്ങളെ ബാധിക്കുന്ന രോഗത്തിനും മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതുമുള്‍പ്പെടെയുള്ള ഗവേഷണപദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നത്.

മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍വകലാശാല ഓരോ ഗവേഷണപ്രവര്‍ത്തനവും നടത്തുന്നത്. കര്‍ഷകരിലെ നാട്ടറിവും പരമ്പാരാഗത വിജ്ഞാനവുമെല്ലാം മത്സ്യമേഖലയില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി അധ്യാപകരും പ്രൊഫസര്‍മാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരു ഫോറം രൂപവത്കരിച്ചുകഴിഞ്ഞു. സമൂഹിക പ്രതിബദ്ധത മുന്നില്‍ കണ്ടുകൊണ്ടാണ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ചാകര എന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിന്റെയും ഗവേഷണത്തിലാണ് ഓഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി.

അന്തരാഷ്ട്രബന്ധം സേവനത്തിന് കരുത്ത്

അന്താരാഷ്ട്ര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തന്റെ സേവനരംഗത്ത് എന്നും കരുത്തേകുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി 22 സര്‍വകലാശാലകളുമായി നല്ല ബന്ധമാണ് ഉള്ളത്. അതില്‍ എടുത്ത് പറയേണ്ട സര്‍വകലാശാലകളില്‍ ഒന്നാണ് നെതര്‍ലന്‍ഡിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി.

വിദേശ സര്‍കലാശാലകളുമായുള്ള ബന്ധത്തില്‍ എടുത്ത് പറയേണ്ടതില്‍ മറ്റൊന്ന് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയില്‍ അംഗമാകുവാന്‍ കഴിഞ്ഞുവെന്നതാണ്. മത്സ്യവും മത്സ്യകര്‍ഷകരുമായി ബന്ധപ്പെട്ട യൂറോപ്പിലെ 27 സ്ഥാപനങ്ങള്‍ അടങ്ങിയതായിരുന്നു പദ്ധതി. അവിടുള്ള പദ്ധതികള്‍ കണ്ടറിയുന്നതിനും അവസരം ലഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. സര്‍വകലാശാലയുമായുള്ള ഒരന്താരാഷ്ട്രബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കാനഡയിലെ മെമോയിര്‍ സര്‍വകലാശാലയില്‍ നിന്നും ആറംഗസംഘം എത്തിയത്. സംഘവുമായി മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു സംവാദമായിരുന്നു നടന്നിരുന്നത്. ഫിഷറീസ് സര്‍വകലാശാലയിലെയും മെമോയിര്‍ സര്‍വകലാശാലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരുപോലെയാണ്. ഇരുസര്‍വകലാശാലകളിലെയും ഫാക്കല്‍റ്റിയും ഗവേഷണവും കൈമാറ്റം ചെയ്യുന്നതിനും വഴിയൊരുക്കിയതായി ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും, ഗവേഷണവും നേടുവാന്‍ ഇതിലൂടെ സര്‍വകലാശാലയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നപദ്ധതി: 2020 @ 10 സ്‌കൂള്‍

2020-ല്‍ പുതിയതായി പത്ത് സ്‌കൂളുകള്‍ ആരംഭിക്കുന്ന ഒരു മാസ്റ്റര്‍ പ്ലാനിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. സ്‌കളുകള്‍ക്ക് കീഴില്‍ 30 വിഭാഗവും ഓരോ വിഭാഗത്തിന് കീഴില്‍ നാലോ അഞ്ചോ കോഴ്‌സും ആരംഭിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി റിസര്‍ച്ച് സെന്ററുകള്‍ ആരംഭിക്കുന്നതിനും സര്‍വകലാശാല പദ്ധതിയിട്ടിരിക്കുകയാണ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യകൃഷിയെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഗവേഷണകേന്ദ്രങ്ങളിലൂടെ സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി രൂപയുടെ ഒരു പ്രജനനകേന്ദ്രത്തിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. മത്സ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ആവാസവ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രജനനകേന്ദ്രം തയ്യാറാക്കുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കാതെ ഇവിടം പൂര്‍ണമായും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. നബാര്‍ഡിന്റെ സഹായത്താലായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക. ഇതോടെ കേരളത്തിന്റെ നഷ്ടപ്പെട്ട മത്സ്യസമ്പത്ത് വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.

ചെമ്മീനിന്റെ രക്ഷയ്ക്ക്

ചെമ്മീനുകളില്‍ കണ്ടുവരുന്ന വൈറ്റ് സ്‌പോട്ട് അഥവാ വെള്ളപ്പാണ്ട് രോഗം നിര്‍ണയിക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുമായ കണ്ടെത്തലുകള്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ചുകഴിഞ്ഞു. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് വെല്ലുവിളിനേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഗവേഷണപദ്ധതിയുമായി മുന്നോട്ട് പോകുന്നത്. രോഗത്തിനുള്ള പ്രതിവിധിയും സര്‍വകലാശാല കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ്.

ശാസ്ത്രീയമായി ചെലവുകുറഞ്ഞ രീതിയില്‍ മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം നിര്‍മ്മിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു പദ്ധതി. ഇത്തരത്തില്‍ ഭക്ഷണം നിര്‍മ്മിച്ച് കര്‍ഷകരില്‍ എത്തിക്കുകയാണ് സര്‍വകലാശാല. സമുദ്രത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങളെ ഉപയോഗിച്ച് അര്‍ബുദം, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകളുടെ നിര്‍മ്മാണവും സര്‍വകലാശാലയുടെ ഗവേഷണസംഘം നടത്തിവരികയാണ്. ഇതിനുവേണ്ടിയുള്ള ചെറുജീവജാലങ്ങളെ കണ്ടെത്തി മരുന്നിനുവേണ്ടിയുള്ള വസ്തുക്കള്‍ വേര്‍തിരിച്ചെടുത്തുകൊണ്ടുള്ള ഗവേഷണമാണ് നടന്നുവരുന്നത്.
തടാകത്തില്‍ മിഴികള്‍ തുറക്കുന്ന താമരമൊട്ടുകളുണ്ടെങ്കില്‍ വൈസ് ചാന്‍സലറുടെ മുറിയിലെ ഭിത്തി അലങ്കരിക്കാന്‍ കരിമീന്റെ ചിത്രമുണ്ട്.കരിമീന്‍ സംസ്ഥാന മത്സ്യമാണ്. കൊയ്ത്തുപാട്ടിന്റെ ആരവം ഉണര്‍ത്തി കരിമീനിനു ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നല്‍കാനുള്ള പ്രതീക്ഷാ നിര്‍ഭരമായ ദൗത്യത്തിലാണ് കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി. മത്സ്യകൃഷിയില്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന മുന്നേറ്റത്തിന് ക്ലാസ് മുറിക്കുള്ളിലും പുറത്തുമുള്ള സംരംഭങ്ങളെ കൂട്ടിയിണക്കുകയാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനകുറുപ്പ്. ഒരു ജനകീയ പ്രസ്ഥാനമാണ് അദ്ദേഹത്തിന്റെ ചലനാത്മകമായ കാഴ്ചപ്പാട്. കൊയ്ത്തുപാട്ടും തിരമാലകളുടെ സംഗീതവും നാട്ടറിവും പരീക്ഷണശാലയിലെ സംരംഭങ്ങളും സമന്വയിപ്പിക്കുന്നു.

കേരളത്തിന്റെ മത്സ്യ പഠന-ഗവേഷണ മേഖലകളില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പനങ്ങാട്ട് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ അഞ്ചാമത്തെയും യൂണിവേഴ്‌സിറ്റിയാണ്. 2011 ഏപ്രില്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങിയത്. മത്സ്യകൃഷിയിലൂടെ സാമൂഹികമാറ്റങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ മഹത്തായ ശ്രമങ്ങള്‍ നടക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ കരകയറ്റാനും പദ്ധതിയുണ്ട്. പല ഭൂഖണ്ഡങ്ങളിലെയും മത്സ്യബന്ധന-മത്സ്യകൃഷിയെക്കുറിച്ച് നേരിട്ട് ആഭിമുഖ്യമുള്ള വൈസ് ചാന്‍സലര്‍ മധുസൂദനകുറുപ്പ് ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട ശിഷ്യനാണ്.

'നെതര്‍ലന്റിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഓരോ മണ്‍തരികളും തനിക്കെന്നും പ്രചോദനമാണ്. പോസ്റ്റ് ഡോക്ടറേറ്റ് അവിടെ നിന്നായിരുന്നു. അധ്യാപകനായ ഡോ. മാക് വെര്‍ദവുമായി അത്യപൂര്‍വമായ ആത്മബന്ധമാണ്'-അഭിമാനത്തിന്റെ വാക്കുകളില്‍ വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരെയും ആകര്‍ഷിക്കുന്ന സ്വതന്ത്രമായ അന്തരീക്ഷം ദൃശ്യമാണ്. പുറത്ത് പൊള്ളുന്ന വെയിലില്‍ ആശ്വാസം പകരുന്ന ഹരിതഭംഗി. റോഡ് മുറിച്ചുകടന്നാല്‍ മത്സ്യം വളര്‍ത്തുന്ന തടാകങ്ങള്‍ അതാണ് വിദ്യാര്‍ഥികളുടെ പരീക്ഷണശാല. പുല്ലിന്റെ നടപ്പാതകള്‍ പിന്നിട്ട് തടാകക്കരയില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരില്‍ ഒരാള്‍ വലവീശുന്നത് നേരില്‍ കാണാന്‍ വൈസ് ചാന്‍സലര്‍ എത്തുക പതിവാണ്. ചുറ്റും കൂടിയ ജീവനക്കാരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു. വിദ്യാര്‍ഥികളായ അഷ്‌ലിയും (മണിപ്പൂര്‍) ബ്രിട്ടയും(ദേവികുളം) വൈസ് ചാന്‍സലറെ വെയിലത്ത് അനുഗമിച്ചു.പരിശീലനത്തിനിടയില്‍ ആറ് മാസം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്.

ഫിഷറീസ് ഫാക്കല്‍റ്റിയുടെ കീഴില്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അക്വാട്ടിക് ഫുഡ് പ്രൊഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്‌നോളജി , സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് എന്നിവയാണ് സര്‍വകലാശാലയിലെ സ്‌കൂളുകള്‍.

കൂടാതെ അഞ്ച് പുതിയകോഴ്‌സുകള്‍ നവംബര്‍ 30ന് തുടങ്ങി. ജൈവവൈവിധ്യത്തെ കൂടുതല്‍ അടുത്തറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും, പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതിനും ഉതകുന്ന തരത്തിലുള്ള കോഴ്‌സുകളാണ് അവ.

ഫിസിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ഓഷ്യന്‍ മോഡലിംഗിലും ബയോളജിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ബയോ ഡൈവേഴിസിറ്റിയിലും എം.എസ്‌സി. കോഴ്‌സുകള്‍, ഫിഷറീസ് മാനേജ്‌മെന്റിലും ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യുമന്‍ റിസോര്‍ഴ്‌സ്, റൂറല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലും ഒരുമിച്ച് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്ന എം.ബി.എ കോഴ്‌സ്, ഫിഷറീസ് ഇക്കണോമിക്‌സിലും ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജിയിലും എം.എഫ്.എസ്സ്‌സി. കോഴ്‌സുകളുമാണ് പുതുതായി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

---------------------------------------------------------------


ജലത്തിലെ പിഎച്ച് അഥവ ഹൈഡ്രജന്റെ പവര് (pH – Power of Hydrogen) എങ്ങിനെ പരിശോധിക്കാമെന്നത് പലര്ക്കും അറിയാത്ത അല്ലെങ്കില് സംശയമുളവാക്കുന്ന ഒരു കാര്യമാണ്.

ജലത്തിന്റെ pH രാസഘടന പൊതുവേ 0 മുതല് 14 വരെയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില് 0 മുതല് 6 വരെ അമ്ലത്വം നിറഞ്ഞ Acidic എന്നും 8 മുതല് 14വരെ ആള്ക്കലിന്, അമോണിയ പോലുള്ളവയുടെ സാന്നിദ്ധ്യം നിറഞ്ഞ Basic എന്നും അറിയപ്പെടുന്നു. 7 എന്നത് Neutral എന്നും അറിയപ്പെടുന്നു. ലെവല് 7 ആണ് പൊതുവേ മീന് വളര്ത്തുന്ന കുളത്തിലെ ജലത്തിനായി നിര്ദ്ധേശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്തന്നെ മത്സ്യം വളര്ത്തുവാന് ആഗ്രഹിക്കുന്നവര് ആദ്യം ചെയ്യേണ്ടത് ജലത്തിന്റെ pH ലെവല് 7 ലേക്ക് കൊണ്ടുവരിക എന്നതാണ്.


ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ടെസ്റ്റ് ട്യൂബും (Test Tube) ഒരു Universal Indicator Solution ബോട്ടിലും വാങ്ങിക്കുക (ഇത് ലഭിക്കുന്നതിനായി ഹോസ്പിറ്റല്, മെഡിക്കല് എന്നിവയുടെ ഉപകരണങ്ങളും സാധന സാമഗ്രികളും വില്പന നടത്തുള്ള ഷോപ്പുകളെ സമീപിക്കാവുന്നതാണ്, മെഡിക്കല് ഷോപ്പുകളല്ല എന്നോര്ക്കുക). പരിശോധനയുടെ കൂടുതല് വ്യക്തതയ്ക്ക് വേണ്ടി Universal Indicator Solution ബോട്ടില് തന്നെ വാങ്ങുക, Paper കൊണ്ടുള്ള Universal Indicator പോലുള്ളവ ഒഴിവാക്കുക.

ഇനി ജലത്തിലെ pH പരിശോധിക്കുന്നത് എങ്ങിനെയെന്ന് നോക്കാം..ആദ്യം ടെസ്റ്റ് ട്യൂബ് കയ്യിലെടുത്ത് ഏത് ജലമാണോ പരിശോധിക്കേണ്ടത് ആ ജലത്തില് നിന്നും ടെസ്റ്റ്ട്യൂബിന്റെ പകുതി ഭാഗം വരെ നിറക്കുക. അതിനു ശേഷം Universal Indicator Solution ബോട്ടില് തുറന്ന് മൂന്നു തുള്ളി ടെസ്റ്റ്ട്യൂബിലെ ജലത്തിലേക്ക് ഇറ്റിക്കുക. ജലത്തിന്റെ നിറം മാറി വരുന്നത് കാണാം. ബോട്ടിലിന് പുറമേ കാണുന്ന 0 മുതല് 10 വരെയുള്ള നിറങ്ങളില് ഏതു നിറത്തോടാണ് ടെസ്റ്റ് ട്യൂബിലെ ജലത്തിന് സാമ്യതയെങ്കില് അതാണ് ആ ജലത്തിന്റെ pH ലെവല് നമ്പര്.

pH ലെവല് 7- ന് താഴെയാണ് കാണുന്നതെങ്കില് ഒരു ചട്ടിയിലോ മറ്റോ അല്പം ഉണങ്ങിയ ചാണകം പൊടിച്ചതും കുറച്ചു കക്ക നീറ്റിയ യദാര്ത്ഥ കുമ്മായവും മത്സ്യം വളര്ത്താന് ഉപയോഗിക്കുന്ന കുളത്തിലെ ഏതെങ്കിലും ഒരു മൂലയിലായി വെള്ളത്തിലേക്ക് ഇറക്കി കൊടുത്ത ശേഷം മുഴുവനും വെള്ളത്തില് ലയിക്കാന് സമയം അനുവദിക്കുക. (കുമ്മായം വെള്ളത്തിന്റെ അമ്ലത്വം നിയന്ദ്രിക്കാനും ഉണങ്ങിയ ചാണകം മത്സ്യങ്ങള്ക്ക് ജീവിക്കുവാനുള്ള പ്ലവഗങ്ങള് ഒരുക്കാനും വേണ്ടിയാണ്) വീണ്ടും ജലത്തിന്റെ pH മുന്പ് വിവരിച്ചപോലെ പരിശോധിക്കുക.

pH ലെവല് 7- ന് മേലെയാണ് കാണുന്നതെങ്കിലും ഇതുപോലെ ഒരു ചട്ടിയില് ഉണക്ക ചാണകം പൊടിച്ചതും ഒരു പാത്രത്തില് ഒരു കിലോവിന് താഴെ ഇത്തള് നീറ്റിയ കുമ്മായവും (വീണ്ടും ഓര്മ്മിപ്പിക്കുന്നു, കുമ്മായത്തില് മറ്റു യാതൊരു കലര്പ്പുമില്ല എന്നുറപ്പ് വരുത്തേണ്ടതാണ്) നന്നായി വെള്ളത്തില് കലര്ത്തിയ ശേഷം കുളത്തിലേക്ക് ഒഴിച്ച് കൊടുക്കുക. കുമ്മായം കുളത്തില് എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പായ ശേഷം ആദ്യം വിവരിച്ച പോലെ വീണ്ടും pH ലെവല് നിര്ണ്ണയിക്കേണ്ടതാണ്. ഇങ്ങിനെ വളരെ എളുപ്പത്തില് ജലത്തിന്റെ pH ലെവല് നമുക്ക്തന്നെ സ്വയംപരിശോധിക്കാവുന്നതാണ്.

ശ്രദ്ദിക്കുക : ഏഴിന് മേലെയായാലും താഴെയായാലും ചിലപ്പോള് കുമ്മായവും ഉണക്ക ചാണകവും പ്രയോഗിക്കേണ്ടി വരും, ചാണകമായാലും കുമ്മായമായാലും നല്കുന്നതിന് മുന്പും ശേഷവും pH ഇടവിട്ട് നോക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.

ആശുപത്രി കള്ക്ക് വേണ്ട മെഡിക്കല് ഉപകരണങ്ങള് വില്ക്കുന്ന സ്ഥാപനങ്ങളില് (ഫാര്മസി അഥവ മെഡിക്കല് ഷോപ്പുകള് അല്ല എന്നോര്ക്കുക) ലഭ്യമാണ്, തൃശൂര് ജില്ലയില് ഉള്ളവര്ക്ക് സൊലൂഷന് ലഭിക്കുന്നതിന്.. തൃശൂര് എം ജി റോഡില് രാംദാസ് സിനിമയുടെ പുറകിലെ ഗേറ്റില് നിന്ന് പടിഞ്ഞാറ് വശത്തേക്ക് നോക്കിയാല് കോര്ണറിലായി ഗ്രൗണ്ട് ഫ്ലോറില് കാണുന്ന Chemind എന്ന മെഡിക്കല് സാമഗ്രികള് വില്ക്കുന സ്ഥാപനത്തില് ലഭിക്കും (സ്ഥാപനം കണ്ടെത്താന് എളുപ്പമാണ്) സൊലൂഷനും ടെസ്റ്റ് ട്യൂബും കൂടി വെറും 107 രൂപയെ ( 97 + 10 = 107) വരൂ. വളരെ എളുപ്പമായ ഒരു രീതിയാണ്, അതുകൊണ്ട് തന്നെ മറ്റുള്ളവരെ ആശ്രയിച്ചു അനാവശ്യ ചെലവുണ്ടാക്കാതെ സ്വന്തമായി തന്നെ പരിശോധിക്കാന് ശ്രദ്ധിക്കുക. പേപ്പര് സൊലൂഷന് വില കുറവെങ്കിലും റിസള്ട്ട് അത്ര ഗുണം ചെയ്യില്ല, ഡിജിറ്റല് സൊലൂഷന് ഗുണം നല്ലതെങ്കിലും വില വളരെ വളരെ കൂടുതലാണ്..അതുകൊണ്ട് തന്നെ സൊലൂഷന് വാങ്ങുമ്പോള് എപ്പോഴും ബോട്ടില് സോലുഷന് തന്നെ ചോദിച്ചു വാങ്ങുക,
എവിടെ മീന് വളര്ത്തുകയാണെങ്കിലും വെള്ളത്തിന്റെ പി എച്ചും ഓക്സിജന്റെ അളവും നിര്ബന്ധമാണ്.. കര്മീന് നിക്ഷേപിക്കുന്നതിന് മുന്പ് വെള്ളത്തില് ഒന്നോ രണ്ടോ ചട്ടി ഉണങ്ങിയ ചാണകം പൊടിച്ചു ടാങ്കിന്റെ ഒരു വശത്ത് ഇട്ടു വെള്ളത്തില് നന്നായി കലരാന് അനുവദിക്കുക. പിന്നെ കരിമീന് വളര്ത്തുമ്പോള് മറ്റു മീനുകളേക്കാള് കൂടുതല് ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മാത്രമല്ല കരിമീന് മാത്രമാണ് എങ്കില് ശുദ്ധജലത്തേക്കാള് കൂടുതല് ഉപ്പുവെള്ളത്തിലാണ് നല്ലത്.. ഒഴുക്കുള്ള ജലമാണ് പൊതുവേ നല്ലത്.. ഫൈബര് ടാങ്കാണ് എങ്കില് ഇടക്ക് വെള്ളം മാറ്റുകയും പി എച്ച് നോക്കിയ ശേഷം വെള്ളത്തില് ഓക്സിജന്റെ അളവ് കൂട്ടുകയോ ചെയ്യേണ്ടിവരും.. അതിനായി അക്വോറിയത്തില് ഉപയോഗിക്കുന്ന ചെറിയ മോട്ടോര് പോലുള്ളവ ഘടിപ്പിച്ചു പ്രവര്തിപ്പിച്ച് വെള്ളത്തില് കൂടുതല് ഓക്സിജന്റെ അളവ് കൂട്ടാം.. കരിമീന് വളര്ത്താന് കരിമീന് വാങ്ങിക്കുമ്പോള് ഒരിക്കലും പ്രൈവറ്റ് സ്ഥാപനങ്ങളില് നിന്ന് കുഞ്ഞുങ്ങളെ വാങ്ങിക്കാതെ സര്ക്കാര് നേരിട്ട്നടത്തുന്ന സ്ഥാപനങ്ങളില് നിന്ന് തന്നെ വാങ്ങിക്കാന് ശ്രമിക്കുക. കരിമീന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് ടാങ്കിന്റെ വലുപ്പവും കൂട്ടേണ്ടി വരും..എങ്ങിനെയായാലും ടാങ്കിന് അഞ്ചോ ആറോ അടി താഴ്ചയില് കൂടാന് പാടില്ല എന്നോര്ക്കുക.

No comments: